mes

പെരുമ്പാവൂർ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എ.ഐ.സി.റ്റി.ഇ. കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ സെൽ എന്നിവയുടെ നേതൃത്വത്തിൽ ഒഡിഷയിലെ ഭുവനേശ്വരിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ ഫൈനൽ റൗണ്ടിൽ എം.ഇ.എസ്. കോളേജ് മാറംപള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എം.എസ്.സി ഇലക്ട്രോണിക്സ് വിദ്യാർത്ഥികളായ ടീം ലീഡർ റ്റി.എ. സാഹിദ് ബിൻ അലി, ടീം അംഗങ്ങളായ ഷോൺസൺ സന്തോഷ്, കെ.എസ്. ഹസീന, അമൃത ജിനേഷ്, സേതുലക്ഷ്മി എസ്. നായർ, രഹനമോൾ എന്നിവർ പങ്കെടുത്തു. ടീം മെൻഡർമാരായി ഇ.എം. ഷറീന, റോഷ്നി അലക്സ് കോളേജിനെ പ്രതിനീധികരിച്ച് പങ്കെടുത്തു. ഹാക്കത്തോണിൽ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ നിന്നുള്ള ഏക ആർട്സ് ആൻഡ് സയൻസ് കോളേജാണ് എം.ഇ.എസ്. കോളേജ്.