കൊച്ചി: ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾ സെപ്തംബർ 6 മുതൽ ഡർബാർ ഹാൾ മൈതാനത്ത് സംഘടിപ്പിക്കാൻ ഡി.ടി.പി.സി യോഗം തീരുമാനിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പരിപാടികളുടെ നടത്തിപ്പിന് ജനറൽ കമ്മിറ്റിയും പ്രോഗ്രാം, ഫിനാൻസ് സബ് കമ്മിറ്റികളും രൂപീകരിച്ചു. ആന്റണി ജോൺ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ഡോ. രേണു രാജ്, സബ് കളക്ടർ പി. വിഷ്ണുരാജ്, ടൂറിസം ഡയറക്ടർ ഗിരീഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ചന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.