
പെരുമ്പാവൂർ: ചേരാനല്ലൂർ സി.പി സഭ വക ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന സത്സംഗ സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡി.പി സഭ പ്രസിഡന്റ് കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഒക്കൽ പഞ്ചായത്ത് പസിഡന്റ് മനോജ് തോട്ടപ്പിള്ളി, കാളിമലർകാവ് ക്ഷേത്രപാലകൻ ശിവദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഇരിങ്ങാലക്കുട കാളിമലർകാവ് ഭജന സംഘത്തിന്റെ ഭജനാമൃതവും നടന്നു. രാവിലെ ശ്രീഗണേശ പുരാണ പാരായണം, സങ്കട ഹര ഗണപതി പൂജ, ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് ഋണമോചന ഗണപതി പൂജ, മംഗള ദീപ സമർപ്പണം, തുടർന്ന് ഭാഗവാതാചാര്യൻ സുനിൽ ജയുടെ ആത്മീയപ്രഭാഷണം എന്നിവ നടന്നു.