
കോതമംഗലം: കോതമംഗലം ബ്ലോക്ക് ആരോഗ്യമേള വർണ്ണാഭമായ വിളംബര റാലിയോടെ നടന്നു. രാവിലെ 9 ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കോതമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ മാഹിൻ ഫ്ലാഗ് ഓഫ് ചെയ്തു. പാരമ്പര്യ വേഷമണിഞ്ഞെത്തിയ ആദിവാസികൾ റാലിയുടെ കൊഴുപ്പ് കൂട്ടി. വിദ്യാർത്ഥികൾ ഫ്ലാലാഷ് മോബ് അവതരിപ്പിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തു .
സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് നിസമോൾ ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.ചന്ദ്രശേഖരൻ നായർ, എൻ. എം. ജോസഫ്, സൈജന്റ് ചാക്കോ, പി.എം. മജീദ്, വി.സി. ചാക്കോ, ജെസ്സി സാജു, മിനി ഗോപി, കാന്തി വെള്ളക്കച്ചൻ, സീമ സിബി തുടങ്ങിയവർ പ്രസംഗിച്ചു.ച ടങ്ങിനോടനുബന്ധിച്ച് നേത്രപരിശോധന, രക്ത പരിശോധനാ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്റ്റാളുകൾ തുറന്നിരുന്നു.