കുറുപ്പംപടി : കുടുംബശ്രീ ജില്ലാ മിഷൻ മുഖേന മരണമടഞ്ഞവരുടെ ആശ്രിതരക്കുള്ള ഇൻഷ്വറൻസ് തുക മുടക്കുഴ ഗ്രാമപഞ്ചായത്തിൽ 200000 അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സി.ഡി.എസ് മുൻ ചെയർപേഴ്സൻ സോഫി രാജന് തുക കൈമാറി. ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , പഞ്ചായത്ത് അംഗങ്ങളായ വത്സ വേലായുധൻ, അനാമിക ശിവൻ, ബിന്ദു ഉണ്ണി,ഡോളി ബാബു, രജിത ജയ് മോൻ, ഷിജി ബെന്നി, സാലി ബിജോയ്, കുടുംബശ്രീ കോ-ഓർഡിനേറ്റർ ജിജി സാക്ഷരത പ്രേരക്മാരായ ബിന്ദു, രാധിക എന്നിവർ പ്രസംഗിച്ചു.