കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും സ്മാർട്ട് ഫർണിച്ചറുകളും ഇരിപ്പിടങ്ങളും ഒരുക്കി ബി.പി.സി.എൽ. പ്രസിഡന്റ് സോണിയ മുരുകേശൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അദ്ധ്യക്ഷനായി. റിഫൈനറി ഡെപ്യൂട്ടി ജനറൽ മാനേജർ എമിലി ടോപ്പോ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേഷൻ മാനേജർ കിഷോർ കുമാർ, പബ്ലിക് റിലേഷൻ വിഭാഗം ഓഫീസർ പി.എ. മുഹമ്മദ് നിസാർ , വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് , പഞ്ചായത്ത് അംഗം ഷാജി ജോർജ്, ഹെഡ് മാസ്റ്റർ സുരേഷ് ടി. ഗോപാൽ, എൻ.ആർ. പ്രിയ, പി. അമ്പിളി, പി.കെ. ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഫർണിച്ചറുകൾ വാങ്ങിയത്.