കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് കാരണം നാഗരാസൂത്രണത്തിലെ പിടിപ്പുകേടുമൂലമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആരോപിച്ചു. വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി.
3 വർഷം മുൻപ് നഗരസഭ ആവിഷ്‌കരിച്ച 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ" ഫലപ്രദമായില്ല. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്നും സംഘടനാ പ്രസിഡന്റ് കെ.എം . മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.