പെരുമ്പാവൂർ: വളയൻചിറങ്ങുംശ്രീ ശങ്കര വിദ്യാപീഠം കോളേജും കൊച്ചി പ്രബോധ ട്രസ്റ്റും ചേർന്ന് ഗാന്ധിയൻ ധനതത്വ ശാസ്ത്രത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ. പി.എസ്.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഇരു സ്ഥാപനങ്ങളും വിജ്ഞാന വിനിമയത്തിന് ധാരണ പത്രവും ഒപ്പ് വച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന കൈമളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊച്ചി ഗാന്ധി പീസ് ഫൌണ്ടേഷൻ സെന്റർ സെക്രട്ടറി അഡ്വ. വി. എം. മൈക്കിൾ സംസാരിച്ചു. കൊച്ചി പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻ കുമാർ, പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ അമ്പലമേട് ഗോപി, ശ്രീ ശങ്കര വിദ്യാപീഠം കോളേജ് മാനേജർ ബ്രിഗേഷ് പട്ടശ്ശേരി എന്നിവർ ആശംസകൾ നേർന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആകാശ്കുമാർ ടി. എസ്. നന്ദി പറഞ്ഞു.