കോലഞ്ചേരി: ഐക്കരനാട് കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്ക് ഡ്രാഗൺ ഫ്രൂട്ട് തൈകൾ സബ്‌സിഡി നിരക്കിൽ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 45 രൂപ നിരക്കിൽ വിതരണം നടത്തും. ആവശ്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോറത്തോടൊപ്പം കരം തീർത്ത രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഇന്ന് രാവിലെ 10.30ന് കൃഷിഭവനിൽ എത്തിച്ചേരണം