guru

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 168-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ദിവ്യജ്യോതി യൂത്ത്മൂവ്മെന്റ് അത്ലറ്റുകൾ നൂറുകണക്കിന് ഇരുച്ചക്രവാഹനങ്ങളുടെ അകമ്പടിയോടെ മുനിസിപ്പൽ കവലയിൽ എത്തിക്കും. ഇവിടെ നിന്ന് നഗരത്തിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയിൽ യൂണിയൻ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിക്കും. വൈകിട്ട് 5.30ന് ജ്യോതിപര്യടന സമ്മേളന ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ പ്രസി‌ഡന്റ് സി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുദേവ ദർശനങ്ങളെ ആസ്പദമാക്കി നടന്ന വിവിധ കലാ-സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനദാനവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഇ.എസ്.ഷീബ നിർവഹിക്കും.യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു തുടങ്ങിയവർ സംസാരിക്കും.