മരട്: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ പിന്തുണയോടെ ഐ.എം.എയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന 'കപ്പ് ഓഫ് ലൈഫ്" പദ്ധതിയുടെ ഭാഗമായി ഇന്ന് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരുലക്ഷം വനിതകൾക്ക് മെൻസ്ട്രുവൽ കപ്പിന്റെ സൗജന്യ വിതരണം നടത്തും. മരട് നഗരസഭയിൽ രജിസ്റ്റർ ചെയ്ത 1600 പേർക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് കുണ്ടന്നൂർ ഇ.കെ.നായനാർ ഹാളിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിക്കും.