
കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജില്ല സമ്മേളനം എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറിയും എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേർസ് സംസ്ഥാന പ്രസിഡന്റ് ഡോ.സി. ഉദയകല മുഖ്യാതിഥി ആയിരുന്നു. ഭാരവാഹികളായി പി.ആർ. സുരേഷ് (ചെയർമാൻ), കൃഷ്ണകുമാർ, കെ.ആർ. സെബാസ്റ്റ്യൻ ( വൈസ് ചെയർമാൻമാർ), ഗോകുൽ യു.കെ. പിള്ള (സെക്രട്ടറി), കെ.സി.ജയശങ്കർ ( ജോയിന്റ് സെക്രട്ടറി). ദിനേശ് കുമാർ, ശ്രീദേവി മാധവൻ, ടി.വി. വെങ്കിടകൃഷ്ണ (അസിസ്റ്റന്റ് സെക്രട്ടറിമാർ), വാസുദേവ കമ്മത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.