kinder

കളമശേരി: കടമക്കുടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി കിൻഡർ ആശുപത്രി ഓപറേഷൻ മാനേജർ സൗമ്യ വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി. വിബിൻ അദ്ധ്യക്ഷത വഹിച്ചു. സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സുരേഷ്, സ്കൂൾ ഹെഡ് മിസ്ട്രസ് ശർമിള ടോമി, ജോഫിൻ ജോർജ്, ടിനു എന്നിവർ പങ്കെടുത്തു.