benny-behanan-mp

ആലുവ: കുട്ടമശേരിയിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

ബെന്നി ബഹനാൻ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ ഓണപ്പാട്ട് പാടി സദസിനെ മനോഹരമാക്കി. മുൻ പഞ്ചായത്ത് അംഗം വി.വി.മന്മദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, പഞ്ചായത്ത് അംഗങ്ങളായ സതീശൻ കുഴികാട്ടുമാലി, റസീല ശിഹാബ്, ഫാത്തിമ സാദിഖ്, ജോൺസൻ മുളവരിക്കൽ, വി.എക്‌സ്. ഫ്രാൻസീസ്, ഹനീഫ കുട്ടോത്ത്, ഷെമീർ കല്ലുങ്കൽ, അക്‌സർ അമ്പലപ്പറമ്പ് ,മുഖ്യസംഘാടകൻ സുലൈമാൻ അമ്പലപ്പറമ്പ് എന്നിവർ സംബന്ധിച്ചു.