പറവൂർ: കായിക,യുവജന കാര്യവകുപ്പ് നടപ്പാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ആദ്യഘട്ട പദ്ധതി പറവൂർ നിയോ‌ജക മണ്ഡലത്തിലെ ഏഴിക്കരയിൽ നടപ്പാക്കും. പഞ്ചായത്തിന്റെ കീഴിലെ ചാത്തനാട് ഗ്രൗണ്ടിന് പദ്ധതിക്കുള്ള അനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. പറവൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ എൻജിനിയർമാരുടെ പരിശോധനയിൽ മുൻഗണനാ പട്ടികയിൽ ഏഴിക്കര പഞ്ചായത്തിനാണ് അനുമതി ലഭിച്ചത്. ഫൗണ്ടേഷൻ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ച് എത്രയുംവേഗം ഭരണാനുമതി ലഭ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.