വൈപ്പിൻ: ഓച്ചന്തുരുത്ത് നിത്യ സഹായമാതാ ദേവാലയത്തിൽ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് 5.45ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കൊടികയറ്റും. തുടർന്ന് ദിവ്യബലി. ഫാ.ആന്റണി ജിബിൻ കൈമലേത്ത് വചന സന്ദേശം നൽകും. 2ന് വൈകട്ട് 6ന് ദിവ്യബലി, വചനസന്ദേശം. 3ന് രാവിലെ 10.30ന് ദിവ്യബലി, നൊവേന, വൈകിട്ട് 6ന് ദിവ്യബലി. 4ന് രാവിലെ 6നും 7.30നും 9നും ദിവ്യബലി, വചനസന്ദേശം. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 6ന് ദിവ്യബലി, വചനസന്ദേശം.
8ന് രാവിലെ 6.30ന് ദിവ്യബലി,​ 10ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ ദിവ്യബലി, വചനസന്ദേശം. തുടർന്ന് നേർച്ചസദ്യ. ഉച്ചയ്ക്ക് 12ന് ദിവ്യബലി, വൈകിട്ട് 6ന് ദിവ്യബലി എന്നിവ നടക്കും.