കൊച്ചി: മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിൽ തകർന്ന പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലം അപ്രോച്ച് റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോമളം ജനകീയ സമിതി നൽകിയ ഹർജിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇവിടെ ഫെറി ബോട്ട് ആരംഭിക്കുന്നതിന്റെ സാദ്ധ്യതയും ഹൈക്കോടതി തേടിയിട്ടുണ്ട്. ഹർജി സെപ്തംബർ 26 നു വീണ്ടും പരിഗണിക്കും.