മട്ടാഞ്ചേരി: റോഡ് നിർമ്മാണം നിലച്ചതോടെ പൊടിശല്യത്തിൽ പൊറുതിമുട്ടിയ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. മട്ടാഞ്ചേരി ഈരവേലി വിമലാ ഭവന് മുമ്പിലെ റോഡ് നിർമ്മാണമാണ് കഴിഞ്ഞ നാല് മാസങ്ങളായി പാതി വഴിയിൽ നിലച്ചു കിടക്കുന്നത്. വീട്ടമ്മമാർ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. പിന്നിട് പൊലീസെത്തി ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് നടപടിയുണ്ടാക്കാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ജനകീയ സമിതി കൺവീനർ എ.ജലാൽ ,അമീർ ,ഇജാസ് ,അൽതാഫ് ,ഉമ്മർ എന്നിവർ നേതൃത്വം നൽകി.