കളമശേരി: ഓണാഘോഷത്തോടനുബന്ധിച്ച് സംഘചേതന ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫാക്ട് ഗ്രൗണ്ടിൽ നടത്തിയ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ആദീസ് ഇലവൻസ് കളമശേരി വിജയികളായി. എം.സി.സി മുപ്പത്തടം രണ്ടാം സ്ഥാനം നേടി. സമാപന ചടങ്ങിൽ സക്കീർ അദ്ധ്യക്ഷത വഹിച്ചു. അരുൺ, എൻ. രവി, ടി.ടി. രതീഷ് , വാർഡ് കൗൺസിലർ പി.ബി. ഗോപിനാഥ്, ഷെമീർ ,സനിൽകുമാർ എന്നിവർ പങ്കെടുത്തു.