narayanam

കൊച്ചി: നോവലിസ്റ്റ് നാരായനെ കുറിച്ചുള്ള ഡോക്യുമെന്ററി നാരായത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ നിർവഹിക്കും. ജോൺസൺ എസ്തപ്പാൻ സംവിധാനം നിർവഹിച്ചിട്ടുള്ള 'നാരായം' എന്ന ഡോക്യുമെന്ററിയാണ് പ്രകാശനം ചെയ്യുന്നത്. പി.ജെ. ആൻറണി മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. കഥാകൃത്തുക്കളായ ബോണി തോമസ്, ജോണി മിറാൻഡ, വിനോദ് കൃഷ്ണ മനോജ് വെങ്ങാല, ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ. റെനീഷ്, ബാബുരാജ് വൈറ്റില എന്നിവർ പ്രസംഗിക്കും.