കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ ടൗൺ കേന്ദ്രീകരിച്ചുള്ള അനധികൃത വഴിയോരക്കച്ചവടം നിരോധിച്ച മുൻ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കർശനമായി നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതിയും പൊലീസും തയ്യാറാകണമെന്ന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എൻ.രമണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ, ഭാരവാഹികളായ ബിനോയ് ചെമ്പകശേരി, സി.വി.മണികണ്ഠൻ, സാജു പി. മാത്യു, വി.എം.സാദിഖ് തുടങ്ങിയവർ സംസാരിച്ചു.