k

കുറുപ്പംപടി: കോടനാട് സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. കൺസ്യൂമർ ഫെഡറേഷനിൽ നിന്ന് സബ്സിഡി ഇനത്തിൽ ലഭിച്ച നിത്യോപയോഗ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ബാങ്ക് മുൻ പ്രസിഡന്റ് സി.എസ്.ശ്രീധരൻ പിള്ള ആദ്യവിൽപ്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കൂടി അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.കെ. പരമേശ്വരൻ, ജി.മുരളി, ടി.എസ്.സുധീഷ്, ദിവ്യ അനൂപ്, ഇ.പി.ബാബു,​ബാങ്ക് സെക്രട്ടറി നീതു ജി.കൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി ഒ.ഡി.അനിൽ എന്നിവർ സംസാരിച്ചു.