തൃപ്പൂണിത്തുറ: പെരുമ്പളം എസ്.എൻ.വി സമാജം പള്ളിപ്പാട്ട് ദേവീക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബർ 4ന് അവസാനിക്കും. ഇന്ന് വൈകിട്ട് 6.30ന് ഭാഗവത പാരായണം ഗോവിന്ദ പട്ടാഭിഷേകം. 4 ന് വിദ്യാഗോപാല മന്ത്രാർച്ചന. 5 ന് മാതാപിതാ ഗുരുവന്ദനം. നാളെ 9ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര. 11 ന് രുഗ്മിണീ സ്വയംവരം. വൈകിട്ട് 4 ന് സർവൈശ്വര്യ പൂജ. മൂന്നിന് രാവിലെ 6.30 ന് ഭാഗവത പാരായണം കുചേല ഗതി. 7.30 ന് ഭാഗവത പുരാണ സമീക്ഷ. സമാപന ദിനം രാവിലെ 7 ന് ഭഗവാന്റെ സ്വർഗ്ഗാരോഹണം. 3.30 ന് അവഭ്യഥസ്നാനം തുടർന്ന് ആചാര്യ ദക്ഷിണ. ഭാഗവത സപ്താഹ യജ്ഞം യജ്ഞാചാര്യൻ ശ്രുതി പ്രബോധ ഹരിപ്പാട് വേണുജിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നടക്കുന്നത്.