
അങ്കമാലി:ഡിമെൻഷ്യ ബോധവത്കരണം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസും കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ബോധി പദ്ധതിയുടെ ഭാഗമായി തുറവൂർ ഗ്രാമ പഞ്ചായത്തിലെ സെന്റ് അഗസ്റ്റിൻ യു.പി സ്കൂളിൽ മെമ്മറി ക്യാമ്പ് സംഘടിപ്പിച്ചു. മനഃശാസ്ത്ര വിദഗ്ദ്ധരുടെയും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും മേൽനോട്ടത്തിൽ നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.
തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.മാർട്ടിൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ജിജോ , അംഗങ്ങളായ എം.എം. പരമേശ്വരൻ, സിൻസി തങ്കച്ചൻ, ബോധി കമ്മ്യൂണിറ്റി മൊബൈലിസർ അലീന നന്ദി എന്നിവർ സംസാരിച്ചു.