അങ്കമാലി: തുറവൂർ യൂണിവേഴ്സൽ കൾച്ചറൽ ക്ലബ്ബിന്റെയും അരീയ്ക്കൽ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ നിർദ്ധന കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന കാരുണ്യത്തിന്റെ കൈത്താങ്ങ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജീനി രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഡി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.മാർട്ടിൻ, കാലടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയി കൂരൻ,സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.രാജൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.ഷാജി, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോണി വടക്കുംഞ്ചേരി, ഡോ.എ.വി.പൗലോസ്, ടി.എസ്.ചന്ദ്രൻ, ഷാജി വർക്കി എന്നിവർ സംസാരിച്ചു.