lf

അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി എൽ.എഫ് ആശുപത്രിയിലെ കേരള ഐ ബാങ്ക് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി താലൂക്ക് ഹോസ്‌പിറ്റലിന്റെയും ലിംസാറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച നേത്രദാന സന്ദേശ വിളംബരയാത്രയും പൊതുയോഗവും മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. എൽ.എഫ്. ആശുപത്രി ഡയറക്ടർ ഫാ. ഡോ.ജോയ് അയിനിയാടൻ മുഖ്യപ്രഭാഷണം നടത്തി. അസി.ഡയറക്ടറും നേത്ര ബാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഫാ.വർഗീസ് പാലാട്ടി നേത്രദാന സന്ദേശം നൽകി. താലൂക്ക് ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.നസീമ നജീം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ എന്നിവർ സംസാരിച്ചു.