t

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആയുർവേദ കോളേജ് റിട്ട. പ്രൊഫസർ ഉദയംപേരൂർ അംബുജനിവാസിൽ ഡോ. എൻ. പുരുഷോത്തമൻ (83) നിര്യാതനായി. ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജ്, കാഞ്ഞങ്ങാട് പി.എൻ.പി.എസ് കോളേജുകളിൽ വൈസ് പ്രിൻസിപ്പാളായിരുന്നു. ഭാര്യ: പരേതയായ അംബുജം. മക്കൾ: അഡ്വ. ബിന്ദു, ബീന ജയശങ്കർ, ഡോ. പി.പി. ദിലീപ്കുമാർ (അംബുജ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഉദയംപേരൂർ). മരുമക്കൾ: ഡോ. ഷാജികുമാർ, ഡോ. കെ.പി. ജയശങ്കർ, ശ്രീജ ദിലീപ്.