t

തൃപ്പൂണിത്തുറ: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ മണ്ഡലം ഗണേശോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. ചന്തിരൂർ മുല്ലേത്ത് കണ്ണൻ തന്ത്രിയുടെയും തൃപ്പൂണിത്തുറ മണ്ഡലം കൺവീനർ പി.സി. അരുൺ ബാബുവിന്റെയും നേതൃത്വത്തിൽ ഗണേശ വിഗ്രഹത്തിനു മുന്നിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പവ്വത്തിൽ ഭദ്ര ദീപം തെളിച്ചു. പഞ്ചായത്ത് അംഗം സഞ്ജയ്കുമാർ സി.എസ് , മണ്ഡലം ഗണേശട്രസ്റ്റ് ചെയർമാൻ രമേഷ് റാം , യൂണിറ്റ് കൺവീനർമാർ പ്രബീഷ്, അഖിൽ ബാബു, ബീനോയ്, ജോയി, ഷൈൻ എന്നിവർ പങ്കെടുത്തു.