
മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് മഹാഗണപതി ഹോമം നടന്നു. ക്ഷേത്രം മേൽശാന്തി എം.ഡി.ഹരികുമാർ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ജീവനക്കാരനായ പി.എസ്.ശ്രീകുമാർ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി.സിജു, അംഗങ്ങളായ പ്രതീഷ് പ്രഭാകരപിള്ള, കെ.എസ്. സുമേഷ്, കെ.വി. സുരേഷ്, മഹേഷ്, പി.കെ.മോഹനൻ മറ്റത്തിൽ, ഇ.ജി.അഭിലാഷ്, കെ.എൽ.ഗിരീഷ്, സനൂബ് വിജയൻ, കെ.എം.സനോജ്, മിഥുൻ മോഹൻ, മേബി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.