vazhappilly

മൂവാറ്റുപുഴ: വാഴപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി നവീകരണം തുടങ്ങി. കല്ലിടലിനു മുന്നോടിയായി മേൽശാന്തി കല്ലേലി മന ഗോവിന്ദൻ നമ്പൂതിരി വിശേഷാൽ പൂജകൾ നടത്തി. 12 ലക്ഷം രൂപ ചെലവിൽ 240 കല്ലുകളാണ് വിരിക്കുന്നത്. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എം.വേണുഗോപാൽ, സെക്രട്ടറി കെ.എം.രഘുനാഥ് പിള്ള, വൈസ് പ്രസിഡന്റ് അരുൺകുമാർ, കമ്മിറ്റി അംഗങ്ങളായ ആർ.ജയറാം, വിജയൻ തേക്കനാട്ട്, നിർമ്മാണ സമിതി കൺവീനർ കെ.ജി.രാജു തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.