തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പത്തൊമ്പതാം വാർഡിലെ ശക്തി നഗർ റോഡ്, പുളിക്കത്തറ ലൈൻ എന്നീ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പുതിയ വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ എം.എൽ.എ വികസന ഫണ്ടിൽ നിന്ന് 15,16,000 രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം വർക്ക് ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.