vizinjam-port

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികൾ വിധി പറയാൻ ഹൈക്കോടതി മാറ്റി. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജികൾ പരിഗണിക്കുന്നത്. സമരത്തിൽ പുരോഹിതർ ഉൾപ്പെട്ടിട്ടുണ്ടെന്നും ആയിരം സമരക്കാർ അതിസുരക്ഷാ മേഖലയിൽ തമ്പടിച്ചെന്നും ഹർജിക്കാർ വ്യക്തമാക്കി. തുറമുഖത്തിന്റെ 80 ശതമാനം പണി പൂർത്തിയായി. പദ്ധതിക്കായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെപ്പോലും ഒഴിപ്പിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ വിശദീകരിച്ചു.

സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിറുത്തിയാണ് സമരമെന്നതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സർക്കാരും വ്യക്തമാക്കി. എന്നാൽ ഹർജി നിലനിൽക്കില്ലെന്നും ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വ്യവസ്ഥകൾ പാലിക്കാതെ തുറമുഖ നിർമ്മാണം അനുവദിക്കരുതെന്നും അവർ വാദിച്ചു.

 നഷ്ടപരിഹാരത്തിന് ഹർജി

വിഴിഞ്ഞം തുറമുഖം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടമാക്കിയതിനാൽ അവർക്ക് നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപയും പുനരധിവാസത്തിനായി 30 ലക്ഷവും നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം സൗത്ത് കൊല്ലംകോട് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ആന്റോ ജോറിസ് ഉൾപ്പെടെ എട്ടുപേരാണ് ഹർജിക്കാർ.