പറവൂർ: പറവൂർ നിയോജക മണ്ഡലത്തിന്റെ വികസനം മുരടിപ്പിച്ച എം.എൽ.എയുടെ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും ഇന്ന് വൈകിട്ട് അഞ്ചിന് ജനകീയ പ്രതിഷേധം നടത്തും. വാർഡ് കേന്ദ്രങ്ങളിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിക്കും. എം.എൽ.എയുടെ വിവാദ വിദേശയാത്രകളും ഫണ്ട് ശേഖരണവും അന്വേഷിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.