ganeshapuranana-parayanam

പെരുമ്പാവൂർ: ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ ചേരാനല്ലൂർ ഡി.പി. സഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ച് വിനായക ചതുർത്ഥി ദിനമായ ഇന്നലെ രാവിലെ ലക്ഷ്മീവിനായക ഹവനം, ശ്രീഗണേശ പുരാണ പാരായണം, തുടർന്ന് ഗജപൂജ, ആനയൂട്ട്, അപ്പം മൂടൽ, വൈകിട്ട് ബാലഗണപതി പൂജ എന്നിവ നടന്നു.
ആറ് ദിവസം നീണ്ടുനിന്ന ഗണേശോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11.30 മുതൽ മഹാഅന്നദാനം, ഉച്ചയ്ക്ക് 2 മണിക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര എന്നിവ നടക്കും. തുടർന്ന് ഗണേശോത്സവ പുരസ്‌കാര സമർപ്പണ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമർപ്പണം സുരേഷ് ഗോപി നിർവഹിക്കും. നാല് മണിക്ക് കാലടിയിലേക്ക് നിമജ്ജന ഘോഷയാത്ര . വൈകിട്ട് 7.30 ന് നിമജ്ജന പൂജയ്ക്കുശേഷം വിഗ്രഹ നിമജ്ജനത്തോടെ സമാപനം.