പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 857 -ാം നമ്പർ പെരുമ്പാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 10ന് ശ്രീനാരായണ ഗുരുദേവജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വൈകിട്ട് 4 മണിക്ക് പെരുമ്പാവൂർ, ഇരിങ്ങോൾ, കാഞ്ഞിരക്കാട്, ഗുരുചൈതന്യ വാഴക്കുളം, മുടിക്കൽ,​ അല്ലപ്ര, വട്ടക്കാട്ടുപടി എന്നീ ശാഖകളിൽ നിന്നുള്ള ശ്രീനാരായണഭക്തർ പങ്കെടുക്കുന്ന വർണശബളമായ ജയന്തി ഘോഷയാത്ര പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച് കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. ചതയദിനമായ ശനിയാഴ്ച രാവിലെ 10 മണിക്ക് ശാഖാ പ്രസിഡന്റ് ടി.കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. സ്വാമിനി വിഷ്ണു പ്രിയ അനുഗ്രഹ പ്രഭാഷണവും മുസ്തഫ മൗലവി മുഖ്യ പ്ര ഭാഷണവും നടത്തും. ശാന്താ മോഹനൻ (യൂണിയൻ വനിതാ സംഘം), യൂണിയൻ കമ്മിറ്റി അംഗം എം.എസ്.സുനിൽ ,ശാഖാ സെക്രട്ടറി സി.കെ.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് സി. തമ്പാൻ, കുടുംബയോഗം ഭാരവാഹികളായ കെ.രാമചന്ദ്രൻ, എൻ.ജി.തമ്പി, എം.വി.ചിദംബരൻ, വനിതാ സംഘം ശാഖാ സെക്രട്ടറി വത്സല രവികുമാർ, ഐശ്വര്യ മധു (ബാലജന യോഗം) എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ചതയസദ്യ. തുടർന്ന് 2 മണിക്ക് കലാ-കായിക മത്സരങ്ങളും അരങ്ങേറും.