mannam-scb

പറവൂർ: മന്നം സർവീസ് സഹകരണ ബാങ്കിലെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള വിവിധ വായ്പകളുടെയും അംഗങ്ങൾക്കുള്ള സൗജന്യ അരിയുടെയും വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ബോർഡ് അംഗം കെ.ബി. അറുമുഖൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം പി.കെ.ശേഖരൻ, സി.പി.ഷാജി, വി.എ.ഹബീബ്, മിനി ശിവൻ, വി.ആർ. ദിവ്യനാഥ്, ബാങ്ക് സെക്രട്ടറി എം.എൻ.കുമുദ എന്നിവർ സംസാരിച്ചു.