
പെരുമ്പാവൂർ: ഓടക്കാലി കോട്ടച്ചിറയിൽ പ്രവർത്തിക്കുന്ന ഐഡിയൽ പ്ലൈവുഡ്‌സിന് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ തീപിടിച്ചു. പെരുമ്പാവൂർ അഗ്നിശമനസേനാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലെ സംഘമെത്തി തീ അണച്ചതിനാൽ കമ്പനിയുടെ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചില്ല. കണ്ടന്തറ ആലിംഗലിൽ വീട്ടിൽ എ.എം.നൗഷാദിന്റെ ഉടമസ്ഥതിലുള്ളതാണ് കമ്പനി. സേനാംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, എ.എം.ജോൺ, എ.പി.സിജാസ്, എൽദോ മാത്യു, ഒ.എ. ആബിദ്, മണികണ്ഠൻ, കെ.സുധീർ എന്നിവർ ചേർന്നാണ് തീ അണച്ചത്.