vinayakachathurthi

കൊച്ചി: വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 219 ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗണപതി ഹോമം, ഇല്ലം നിറ, നിറപുത്തരി ചടഞ്ഞുകൾ നടന്നു.

മേൽശാന്തിയും സഹ ശാന്തിക്കാരും നെൽക്കതിർ കറ്റകൾ തലയിലേറ്റി ക്ഷേത്രപ്രതിക്ഷണം നടത്തി. ദശപുഷ്പങ്ങളും സമൃദ്ധ വൃക്ഷ ഇലകളും ചേർത്ത് നാലമ്പലത്തിൽ വച്ച് പൂജനടത്തിയശേഷം നെൽക്കതിർ പുരുഷൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തർക്ക് നൽകി.