flowers-at-maradu-

മരട്: ഓണത്തെ വരവേൽക്കാൻ നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റിൽ പൂക്കളൊരുങ്ങി. മരട് നഗരസഭയിലെ 23-ാം ഡിവിഷനിലെ നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിനകത്താണ് പൂച്ചെടികൾ നട്ടു പിടിപ്പിച്ചത്. മെറി ഗോൾഡ് ഇനത്തിൽപ്പെട്ട ഹൈബ്രിഡ് ക്വാളിറ്റി ബെന്തി തൈകൾ ഒരു ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പൂക്കൾ കയറ്റി അയച്ചു കൊണ്ടിരിക്കുകയാണ്. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ തുടങ്ങിയവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. തമിഴ്നാട് സ്വദേശിയായ മഹേഷാണ് നെട്ടൂർ മാർക്കറ്റിനകത്ത് പുഷ്പകൃഷിചെയ്യുന്നത്.