കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആശുപത്രി ജീവനക്കാർക്ക് ഓണാഘോഷത്തിന് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണം നടത്തി. ആശുപത്രി ട്രഷറർ അജു ജേക്കബ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. അജയ് കുമാർ, ഓണററി സെക്രട്ടറി എ.കെ.സന്തോഷ്, എ.ഡി. തോമസ്, മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ.കെ.ദിവാകർ, മാനേജ്‌മെന്റ് പ്രതിനിധികളായ അഡ്വ.ബിജോയ് കെ.തോമസ്, ജോസഫ് എൻ.തോമസ് എന്നിവർ സംബന്ധിച്ചു.