കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം വി.ജോയിക്കുട്ടി, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി.എൽദോ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.ആർ.വിജയൻ നായർ, ജേക്കബ് പി.ജോൺ, റോയി പോൾ, ടി.കെ.ജോയി, കെ.എം.ഉമ്മർ, സെലീന പൗലോസ്, ബിജി സാജു, സി.ശശീന്ദ്രൻ നായർ, സെക്രട്ടറി എ.അർച്ചന തുടങ്ങിയവർ സംസാരിച്ചു.