അങ്കമാലി: അങ്കമാലി ബൈപ്പാസിന്റെയും കാലടി സമാന്തരപാലത്തിന്റെയും ഭൂമിയേറ്റെടുക്കൽ വേഗം പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. റോജി എം. ജോൺ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. അങ്കമാലി ബൈപ്പാസിന് ആവശ്യമായ ഭൂമിയുടെ സർവേ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കാലടി പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവരികയാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.