1

പള്ളുരുത്തി: ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് 1008 നാളികേരത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ കാർമ്മികത്വം വഹിച്ചു. വൈകിട്ട് കാഴ്ചശീവേലിയും നടന്നു. ദേവസ്വം ഭാരവാഹികളായ എ.കെ.സന്തോഷ്, സി.ജി.പ്രതാപൻ, വിദ്യാനാഥ് എന്നിവർ നേതൃത്വം നൽകി.