
കൊച്ചി: നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷവും ശില്പശാലയും അവാർഡ് ദാനവും 2 മുതൽ 4 വരെ കൊച്ചി ഹോട്ടൽ ലേ മെറിഡിയനിൽ നടക്കും. കേന്ദ്ര സർക്കാരും അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 10ന് ഗുജറാത്തിൽ നിന്ന് കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമർ വിഡിയോ കോൺഫറൺസിങ്ങിലൂടെ ദിനാചരണം ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി അവാർഡുകളുടെ വിതരണം നിർവഹിക്കും. 'നാളികേരത്തിന്റെ നല്ല കൃഷിരീതികൾ' എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടക്കും.