പട്ടിമ​റ്റം: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകളെയും യൂത്ത് അസോസിയേഷനുകളെയും റസിഡന്റ്സ് അസോസിയേഷനുകളെയും യോജിപ്പിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾ നടത്തുന്നു. നാളെ വൈകിട്ട് 4. 30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് അദ്ധ്യക്ഷനാകും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ മുഖ്യാതിഥിയാകും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തും.