കൊച്ചി: കേരള ദളിത് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെബ്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് കോട്ടപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി ബാബു വേങ്ങൂർ, സംസ്ഥാന സെക്രട്ടറി ഷിഹാസ്.എസ്. ദേവൻ, ശശികുമാർ ആലുവ, തോമസ് ആരക്കുഴ, മനുശങ്കർ, ഷിജു ശ്രീമൂലനഗരം, സുരേഷ് കാലടി, സെബാസ്റ്റ്യൻ വാഴക്കുളം എന്നിവർ നേതൃത്വം നൽകി.