
ആലുവ: ദേശീയപാതയിൽ ഗാരേജ് ബസ് സ്റ്റോപ്പിൽ അപകടത്തിൽപ്പെട്ട കാർ ഒരാഴ്ച്ചയായിട്ടും നീക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ 24നാണ് നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്.
ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ രണ്ട് തൂണുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു സ്റ്റീൽ തൂൺ വളഞ്ഞിരുന്നു. നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കാർ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായിട്ടില്ലത്രെ. അപകടത്തിന് പിന്നാലെ കാറിന്റെ നമ്പർ പ്ലേറ്റ് നീക്കിയതിനാൽ ഉടമയെ കണ്ടെത്താനും നാട്ടുകാർക്ക് കഴിയുന്നില്ല.