
കൊച്ചി: നഗരസഭയിലെ സൗത്ത് ഡിവിഷനിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അവാർഡുകൾ സമ്മാനിച്ചു.
റിട്ടയേർഡ് ഐ.എസ്.ആർ.ഒ ഡപ്യൂട്ടി ഡയറക്ടർ പി. രത്‌നാകര റാവു, എൻ.പി.ഒ.എൽ ഡയറക്ടറായിരുന്ന അനന്ത നാരായണൻ, കൃഷ്ണകുമാർ വർമ്മ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. 14 വിദ്യാർത്ഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. ഡിവിഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എന്നിവർ സംബന്ധിച്ചു.