കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ചു തകർത്ത കേസിൽ പൊതു ഗതാഗതം തടസപ്പെടുത്തിയ കുറ്റം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മേയർ ടോണി ചമ്മിണി, പി.ജി ജോസഫ്, ഷാജഹാൻ, അരുൺ വർഗീസ്, മനു ജേക്കബ് തുടങ്ങിയ പ്രതികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് നടപടികൾ തുടരും.