commercial-gas-cylinder

കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോഗ്രാം)​ വില 36 രൂപ കുറച്ചു. കൊച്ചിയിൽ വില 1,​991 രൂപയായി. കോഴിക്കോട്ട് 2,​020. തിരുവനന്തപുരത്ത് 2,​010. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല; കൊച്ചിയിൽ 1,060 രൂപ, കോഴിക്കോട്ട് 1,​061.5 , തിരുവനന്തപുരത്ത് 1,​062 രൂപ.